ആദ്യ ആറു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ്; അവസാന 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റ്: ചെന്നൈയിൻ എഫ്സി അവസാന നാലിൽ

ഐഎസ്എലിൻ്റെ 2019-20 സീസണിലെ പ്ലേ ഓഫിൽ പ്രവേശിക്കുന്ന അവസാനത്തെ ടീമായി ചെന്നൈയിൻ എഫ്സി. 17 മത്സരങ്ങളിൽ നിന്ന് 28 പോയിൻ്റുകൾ സഹിതമാണ് ചെന്നൈയിൻ നോക്കൗട്ട് റൗണ്ടിലേക്ക് മാർച്ച് ചെയ്തത്. ഇന്നത്തെ നിർണായകമായ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു തോല്പിച്ചാണ് ചെന്നൈയിൻ അവസാന നാലിലെത്തിയത്. നാലാം സ്ഥാനത്താണ് നിലവിൽ ചെന്നൈയിൻ.

മുൻ മുംബൈ സിറ്റി എഫ്സി സെൻ്റർ ബാക്ക് ലൂസിയൻ ഗോയൻ്റെ ഗോളാണ് ചെന്നൈക്ക് അവസാന നാലിൽ ഇടം നേടിക്കൊടുത്തത്. കളിക്ക് മുൻപ് ചെന്നൈക്ക് 25 പോയിൻ്റും മുംബൈക്ക് 26 പോയിൻ്റുമാണ് ഉണ്ടായിരുന്നത്. മുംബൈ നാലാമതും ചെന്നൈ അഞ്ചാമതും ആയിരുന്നു. പക്ഷേ, മുംബൈ 17 മത്സരങ്ങൾ കളിച്ചപ്പോൾ ചെന്നൈ 16 മത്സരങ്ങളേ കളിച്ചിരുന്നുള്ളൂ. ഇന്നത്തെ മത്സരത്തിൽ ഏത് ടീം ജയിച്ചാലും അവർ നോക്കൗട്ട് റൗണ്ടിൽ എത്തുമായിരുന്നു. 54ആം മിനിട്ടിൽ സൗരവ് ദാസ് ചുവപ്പു കാർഡ് കണ്ടെതോടെ 10 പേരായി ചുരുങ്ങിയ മുംബൈ അവസാനം വരെ പിടിച്ചു നിന്നെങ്കിലും 83ആം മിനിട്ടിൽ മുൻ താരം അവരുടെ ഹൃദയം തകർക്കുകയായിരുന്നു.

ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് വെറും ആറ് പോയിൻ്റുകൾ മാത്രമുണ്ടായിരുന്ന ചെന്നൈ പുതിയ പരിശീലകൻ ഓവൻ കോയിനു കീഴിൽ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. ജോൺ ഗ്രിഗറിയുടെ കീഴിൽ 9ആം സ്ഥാനത്തായിരുന്ന ടീമാണ് ഇപ്പോൾ ഒരു മത്സരം ശേഷിക്കെ നോക്കൗട്ട് ഉറപ്പിച്ചത്. ഓവനു കീഴിൽ 11 മത്സരങ്ങൾ കളിച്ച ചെന്നൈയിൻ 22 പോയിൻ്റുകൾ നേടി. തുടർച്ചയായ ഏഴാം മത്സരത്തിലാണ് അവർ തോൽവി അറിയാതെ കുതിക്കുന്നത്.

Story Highlights: ISL chennaiyin fc into play offsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More