അതൊരു നല്ല സിനിമയായിരുന്നോ, എനിക്കറിയില്ല: പാരസൈറ്റിന് ഓസ്‌ക്കർ നൽകിയതിനെ പരിഹസിച്ച് ട്രംപ്

കൊറിയൻ ചിത്രം പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള ഓസ്‌ക്കർ നൽകിയതിനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഇത്തവണത്തെ അക്കാദമി അവാർഡുകൾ വളരെ മോശമായിരുന്നു. വ്യാപാര സംബന്ധമായി ദക്ഷിണ കൊറിയയും നമ്മളും തമ്മിൽ നിരവധി പ്രശ്‌നങ്ങളുണ്ട്. എന്നിട്ടും ഇത്തവണ മികച്ച സിനിമക്കുള്ള പുരസ്‌കാരം അവർക്ക് നൽകി. അതൊരു നല്ല സിനിമയായിരുന്നോ, എനിക്കറിയില്ല’. ട്രംപ് തന്റെ അനിഷ്ടം വ്യക്തമാക്കി. ‘മികച്ച വിദേശ ചിത്രം മാത്രമായിരുന്നെങ്കിൽ സഹിക്കാമായിരുന്നു. ഇതിപ്പോൾ മികച്ച ചിത്രത്തിനുള്ള അവാർഡ് തന്നെ കൊടുത്തിരിക്കുന്നു.’
Read Also: കുള്ളനെന്നു വിളിച്ച് പരിഹാസം; ക്വാഡനു പിന്തുണയുമായി ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവർ
മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ബ്രാഡ് പിറ്റിനെയും ട്രംപ് പരിഹസിച്ചു. ‘ലിറ്റിൽ വൈസ് ഗായ്’ അഥവാ സ്വയം ബുദ്ധിമാനെന്ന് തെളിയിക്കാൻ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ആൾ എന്നാണ് ബ്രാഡ് പിറ്റിനെ ട്രംപ് വിശേഷിപ്പിച്ചത്. ഓസ്‌ക്കർ പുരസ്‌കാര വേദിയിൽ ട്രംപിന്റെ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് ബ്രാഡ് പിറ്റ് സംസാരിച്ചിരുന്നു. കൊളോറാഡോ സ്പ്രിങ്‌സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് സംസാരിക്കുകയായിരുന്നു ട്രംപ്.
അതേസമയം, ട്രംപിന്റെ പ്രസ്താവനക്കെതിരെ വലിയ വിമർശനങ്ങളാണ് സാമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ‘ട്രംപിന് സിനിമ മനസിലായില്ല. അദ്ദേഹത്തിന് വായിക്കാൻ അറിയില്ലായിരിക്കും’ എന്നാണ് പാരസൈറ്റിന്റെ യുഎസ് വിതരണം ഏറ്റെടുത്ത നിയോൺ കമ്പനി ട്വീറ്റ് ചെയ്തതത്.
donald trump, parasite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here