ഇന്ന് മഹാ ശിവരാത്രി

ഇന്ന് മഹാ ശിവരാത്രി. മഹാ ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറവും മഹാദേവ ക്ഷേത്രവും ഒരുങ്ങികഴിഞ്ഞു . ഇന്ന് അര്‍ധരാത്രി ക്ഷേത്രത്തില്‍ ശിവരാത്രി വിളക്കും വിശേഷാല്‍ പൂജകളും നടക്കുന്നതോടെ ബലിതര്‍പ്പണം ആരംഭിക്കും. ശിവപഞ്ചാക്ഷരീ മന്ത്രം ജപിച്ച് മണപ്പുറത്ത് തങ്ങുന്ന വിശ്വാസികള്‍ പെരിയാറില്‍ മുങ്ങി പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ച് മടങ്ങും.

ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും. ലേലം ചെയ്തുകൊടുത്ത 150-ഓളം ബലിത്തറകളും ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തുന്ന ആറ് ബലിത്തറകളുമാണ് മണപ്പുറത്തുണ്ടാവുക. ബലിതര്‍പ്പണത്തിന് 75 രൂപയാണ് ഫീസ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് മണപ്പുറത്തെത്തുന്നവര്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

Story Highlights- Maha Shivaratri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top