ഹരിയാനയിൽ പുതിയ മദ്യനയം; ബാറുകൾ പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കും

ഹരിയാനയിൽ പുതിയ മദ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകൾ പുലർച്ചെ ഒരു മണി വരെ തുറന്നു പ്രവർത്തിക്കും. ഇതിന് പുറമേ ബിയറിന്റെയും വൈനിന്റെയും വില കുറയ്ക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് പുതിയ മദ്യനയം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ലൈസൻസ് ഫീസിൽ ഇളവുവരുത്തുകയും ചെയ്തു. നിലവിൽ നഗരങ്ങളിൽ 11 മണിവരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ഇത് പുലർച്ചെ 1 മണിവരെ തുറന്നു പ്രവർത്തിക്കുമ്പോൾ ബാറുടമകൾ മണിക്കൂറിന് 10 ലക്ഷം രൂപ അധിക വാർഷിക ലൈസൻസ് ഫീസായി അടയ്ക്കണം. എക്‌സൈസ് ഡ്യൂട്ടിയിലും ഇളവ് വരുത്തിയിട്ടുണ്ട്. പുതിയ നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
Story highlight: New liquor policy, hariyana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here