Advertisement

എന്താണ് ഇറ്റലിയിലെ പ്രസിദ്ധമായ ഓറഞ്ച് പോരാട്ടം? ഐതിഹ്യം വായിക്കാം

February 21, 2020
Google News 1 minute Read

ഇറ്റാലിയൻ നഗരമായ ഐവ്രിയ കൗതുകകരമായ ഒരു ആഘോഷത്തിനൊരുങ്ങുകയാണ്. വടക്കൻ ഇറ്റലിയിലെ ഐവ്രിയയിലെ നിവാസികൾ ഒൻപത് വ്യത്യസ്ത പോരാട്ട ഗ്രൂപ്പുകളായി തിരിഞ്ഞ് ഓറഞ്ച് കൊണ്ട് പരസ്പരം ആക്രമിക്കുന്നതാണ് ഓറഞ്ച് പോരാട്ടം. എല്ലാ വർഷവും ഫെബ്രുവരി അവസാനവാരത്തിലെ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് പോരാട്ടം നടക്കുക. ചില വർഷങ്ങളിൽ മാർച്ച് മാസമായിരിക്കും ആഘോഷം.

Read Also: അതൊരു നല്ല സിനിമയായിരുന്നോ, എനിക്കറിയില്ല: പാരസൈറ്റിന് ഓസ്‌ക്കർ നൽകിയതിനെ പരിഹസിച്ച് ട്രംപ്

ഓറഞ്ച് പോരാട്ടമാവുമായി ബന്ധപ്പെട്ട ഐതിഹ്യം ഇപ്രകാരമാണ്. മധ്യകാലഘട്ടത്തിൽ ഗൈഡോ മൂന്നാമൻ എന്ന ക്രൂരനായ ഒരു നാടുവാഴി ഐവ്രിയ നഗരം ഭരിച്ചിരുന്നു. ഒരിക്കൽ അയാൾ വിചിത്രമായ ഒരു നിയമം കൊണ്ടുവന്നു. നഗരത്തിലെ നവവധുമാരെല്ലാവരും തനിക്കൊപ്പം കിടപ്പറ പങ്കിടണം. കടുത്ത എതിർപ്പാണ് ഇത് നഗരവാസികളിൽ ഉണ്ടാക്കിയത്.

ഇതിനിടെ ഗൈഡോയുമായി കിടപ്പറ പങ്കിടാൻ നിബന്ധിതയായ വയലറ്റ എന്ന യുവതി ഗൈഡോ മൂന്നാമന്റെ തലയറുത്തു. ഇതോടെ നഗരത്തിൽ വലിയ കലാപമായി. നാടുവാഴിയുടെ പട്ടാളവും വിപ്ലവകാരികളും നേരിട്ട് ഏറ്റുമുട്ടിയ ആ കലാപത്തോടെ ഗൈഡോ കുടുംബത്തിന്റെ ഭരണം എന്നെന്നേക്കുമായി അവസാനിച്ചു.

ഇതിന്റെ പ്രതീകമായാണ് ഇപ്പോഴത്തെ ഓറഞ്ച് പോരാട്ടം. കുതിരവണ്ടിയിലെത്തുന്നവർ ഗൈഡോയുടെ സൈന്യത്തെ പ്രതിനിധീകരിക്കുമ്പോൾ, വിപ്ലവകാരികളെയാണ് ഇവരെ ആക്രമിക്കുന്നവർ പ്രതിനിധീകരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here