ചൂട് കൂടുന്നത് കുട്ടനാടന്‍ മേഖലയിലെ നെല്‍കൃഷിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

പുഞ്ചക്കൊയ്ത്ത് ആരംഭിക്കാനിരിക്കെ കുട്ടനാടന്‍ മേഖലയിലടക്കം ചൂട് ക്രമാതീതമായി ഉയരുന്നത് നെല്‍കൃഷിക്ക് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. വിളവ് മുന്‍വര്‍ഷത്തെക്കാള്‍ 67,000 ടണ്‍ എങ്കിലും കുറയുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തല്‍. പാടശേഖരങ്ങളില്‍ മണ്ണിന് പുളിയിളക്കം വര്‍ധിച്ചതും വിളവിനെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
കുട്ടനാട്ടില്‍ പാടവും കരഭൂമിയുമെല്ലാം ചുട്ട് പൊള്ളുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ആലപ്പുഴയിലെ താപനില ശരാശരിയിലും മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നാണ് രേഖപ്പെടുത്തുന്നത്. പമ്പയടക്കം ജലസ്രോതസുകളില്‍ മിക്കതിലും ജലനിരപ്പ് പാടെ താണു. ഇതോടെ വയലുകളില്‍ വെള്ളം കയറ്റിറക്കാനാകാതെ വന്നതാണ് നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.
ഒപ്പം മണ്ണിലെ പുളിയിളക്കം കൂടിയതും വിളവ് കുറയാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ കഴിഞ്ഞ വര്‍ഷം പുഞ്ചകൃഷിയില്‍ നിന്ന് കുട്ടനാട് കൊയ്തതില്‍ നിന്ന് 67,000 ടണ്‍ വരെ കുറവെ ഇത്തവണ ലഭിക്കാനിടയുള്ളു എന്ന് കൃഷി വകുപ്പ് തന്നെ പറയുന്നു. കഴിഞ്ഞ വര്‍ഷം 1.94 ലക്ഷം മെട്രിക് ടണ്‍ പുഞ്ചവിളവ് കൊയ്ത ആലപ്പുഴ ജില്ലയില്‍ ഇത്തവണ നെല്‍ വിളവ് കാര്യമായി കുറയുമെന്ന് സാരം.
24,526 ഹെക്ടറിലാണ് കുട്ടനാട്ടില്‍ ആകെ ഇത്തവണ പുഞ്ചകൃഷി ഇറക്കിയത്. ഇതില്‍ കുട്ടനാടന്‍ മേഖലയില്‍ ഭൂരിഭാഗം പാശേഖരങ്ങളും 80 ദിവസവും അപ്പര്‍ കുട്ടനാട് മേഖലയില്‍ 45 ദിവസവും പിന്നിട്ട ഘട്ടത്തിലാണ് കാലാവസ്ഥ വീണ്ടും നെല്‍കര്‍ഷകര്‍ക്ക് ചതിക്കുഴിയൊരുക്കിയിരിക്കുന്നത്.
Story Highlights: kuttanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here