അന്തര്‍സംസ്ഥാന ബസുകളുടെ അമിത വേഗം നിയന്ത്രിക്കാന്‍ ഇടപെടും: ഗതാഗത മന്ത്രി

അന്തര്‍സംസ്ഥാന ബസുകളുടെയും ചരക്കു വാഹനങ്ങളുടെയും അമിത വേഗത നിയന്ത്രിക്കാന്‍ ഇടപെടുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ട്വന്റിഫോര്‍ പരമ്പര ശുഭയാത്രയിലാണ് മന്ത്രിയുടെ പ്രതികരണം.
രാത്രികാലങ്ങളില്‍ നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കും. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായാണ് പരിശോധനകള്‍ നടത്തുക. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. ബോധവത്കരണവും ഫിസിക്കല്‍ വേരിഫിക്കേഷനും ശക്തമാക്കും. 25 ന് ചേരുന്ന റോഡ് സേഫ്റ്റി അതോറിറ്റിയുടെ അടിയന്തര യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഗതാഗത മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
ദീര്‍ഘദൂര ബസുകളിലെ യാത്രാ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികള്‍ വേണമെന്നാണ് യാത്രക്കാരുടെ പക്ഷം. അമിത വേഗത ഒഴിവാക്കുകയും രണ്ട് ഡ്രൈവര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ക്യാമറാ നിരീക്ഷണം അടക്കമുള്ള പരിശോധനകള്‍ കാര്യക്ഷമമാക്കിയില്‍ നിരത്തുകളിലെ മരണപാച്ചില്‍ കുറയ്ക്കാനാകുമെന്നും യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.
Story Highlights: Shubhayathra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here