മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം

മഹാരാഷ്ട്രയിലെ ശിവസേനയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമാകുന്നു. എൻപിആർ നടപടികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ശിവസേനയുമായി രാഷ്ട്രീയ സഖ്യം തുടരുന്നത് പാർട്ടിക്ക് രാഷ്ട്രീയ തിരിച്ചടി ആകും എന്ന് മുതിർന്ന നേതാക്കൾ കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു.

Read Also: അയോധ്യ സന്ദര്‍ശനത്തിനൊരുങ്ങി ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തലവേദന

കഴിഞ്ഞ ദിവസമാണ് പ്രധാന മന്ത്രിയെ സന്ദർശിച്ച ശേഷം എൻപിആർ, സിഎഎ നടപടികളെ പിന്തുണക്കാനുള്ള തീരുമാനം ഉറച്ചതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. ആരും പൗരത്വ നിയമ ഭേദഗതിയെ പേടിക്കേണ്ടതില്ലെന്നും ഭേദഗതി ആരെയും രാജ്യത്തിന് പുറത്താക്കാനുള്ളതല്ലെന്നും ഉദ്ധവ് പറഞ്ഞു. എൻആർസി മുസ്ലിങ്ങൾക്ക് അപകടരമാണെന്ന വാദം പരക്കെ രാജ്യത്തുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ അത്തരത്തിലൊരു വാദം പ്രചരിപ്പിക്കാൻ അനുവദിക്കില്ല.

ഇന്നലെ കോൺഗ്രസ് നേതാവ് അശോക് ചവാൻ വിഷയത്തിൽ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചിരുന്നു. ശിവസേനയ്ക്ക് കൃത്യമായ നിലപാട് സിഎഎ, എൻആർസി, എൻപിആർ വിഷയങ്ങളിലില്ലെന്നായിരുന്നു വിമർശനം. വിഷയത്തിലെ ശിവസേന നിലപാടിൽ സഖ്യകക്ഷിയായ എൻസിപിക്കും കടുത്ത എതിരഭിപ്രായമാണ് ഉള്ളത്.

 

shivsena, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top