നിങ്ങൾ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്ക് നാണം തോന്നാറുണ്ട്; വിവാഹ വാർഷിക ദിനത്തിൽ ഖുശ്ബുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

കടുത്ത ആരാധകരുള്ള തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് ഖുശ്ബു. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെയും സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയും ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് താരം.

ഖുശ്ബുവിന്റെ 25-ാം വിവാഹ വാർഷികത്തിൽ ഭർത്താവും സംവിധായകനുമായ സുന്ദറുമായുള്ള പഴയകാല ചിത്രം ആരാധകരുമായി പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

‘ഇരുപത്തിയഞ്ച് വർഷം മുൻപ് ഇതേ ദിവസമാണ് നിങ്ങൾ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങൾ ആരെപ്പോലെ ആയിരിക്കും എന്നറിയാൻ ആഗ്രഹമുണ്ട്… 25 വർഷങ്ങൾക്കു ശേഷവും ഒന്നും മാറിയിട്ടില്ല. ഞാൻ ഇപ്പോഴും അതുപോലെ നിങ്ങളെ പ്രണയിക്കുന്നു. നിങ്ങൾ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്ക് നാണം തോന്നാറുണ്ട്. എന്നെ നോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ ദുർബലയാകാറുണ്ട്… സുന്ദർ, നിങ്ങളാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം. നിങ്ങൾ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന് നന്ദി.. ലവ് യു ഡാ,’ ഖുശ്ബു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

Story highlight: Khushboo’s Instagram post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top