Advertisement

കൊല്ലത്ത് വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

February 22, 2020
Google News 1 minute Read

കൊല്ലം കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 14 വെടിയുണ്ടകൾ കവറിൽ പൊതിഞ്ഞ നിലയിലാണ് വഴിയരികിൽ നിന്ന് കണ്ടെത്തിയത്. കുളത്തൂപ്പുഴയിലെ മുപ്പതടി പാലത്തിന് സമീപത്തുനിന്നാണ് വെടിയുണ്ടകൾ ലഭിച്ചത്.

കൊല്ലം കുളത്തൂപ്പുഴയിൽ തിരുവനന്തപുരം ചെങ്കോട്ട അന്തർ ദേശീയ പാതയിൽ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് 14 വെടിയുണ്ടകൾ കണ്ടെടുത്തത്. നാട്ടുകാരാണ് മലയോര ഹൈവേയുടെ പണി നടക്കുന്ന ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുളത്തൂപ്പുഴ പൊലീസെത്തി വെടിയുണ്ടകൾ കസ്റ്റഡിയിലെടുത്തു.

10 വെടിയുണ്ടകൾ ബുള്ളറ്റ് കെയ്‌സിലും നാലെണ്ണം പുറത്തുമായിരുന്നു ഉള്ളത്. ഏതു സേനയുടെ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് ഇതെന്ന് ഇപ്പോൾ സ്ഥിരീകരണമില്ല. വെടിയുണ്ടകൾ പരിശോധിക്കുന്ന ആർമർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. വിശദമായ പരിശോധനക്ക് ശേഷം മാത്രമേ ഏത് സേന വിഭാഗത്തിന്റെ വെടിയുണ്ടയാണ് ഇതെന്ന് തിരിച്ചറിയൂ. പോലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവം ഏറെ വിവാദമായ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് തീരുമാനം.

Story Highlights- cartridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here