ഉത്തർപ്രദേശിൽ ഭീമൻ സ്വർണ ഖനി കണ്ടെത്തിയിട്ടില്ല; വാർത്തകൾ തള്ളി ജിഎസ്‌ഐ

ഉത്തർ പ്രദേശിൽ ഭീമൻ സ്വർണ ഖനി കണ്ടെത്തിയിട്ടില്ലെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.

1998-2000 കാലയളവിലാണ് 52,806.25 ടൺ സ്വർണം കണ്ടെത്തുന്നത്. എന്നാൽ 160 കിലോഗ്രാം സ്വർണം മാത്രമാണ് ഇതിൽ നിന്ന് ശേഖരിക്കാൻ കഴിഞ്ഞതെന്ന് ജിഎസ്‌ഐ ഡയറക്ടർ ജനറൽ എം ശ്രീധർ പറഞ്ഞു. യുപിഡിജിഎം സംസ്ഥാനത്ത് നിന്ന് 3000 ടൺ സ്വർണത്തിന്റെ ശേഖരം കണ്ടെടുത്തതായി വാർത്ത പുറത്തുവിട്ടിരുന്നുവെന്നും എന്നാൽ അത് കണക്കിൽ വന്ന പിഴവാണെന്നും അദ്ദേഹം വ്യക്തമാക്കി.

സോൻഭദ്രയിലെ സോൻ പഹാഡിയിലും ഹർദിയിലുമാണ് സ്വർണ ഖനി കണ്ടെത്തിയതെന്നായിരുന്നു പ്രചരിച്ച വാർത്ത. 2943.26 ടൺ സ്വർണമാണ് സോൻ പഹാഡിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 646.16 കിലോഗ്രാം സ്വർണമാണ് ഹർദിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വർണത്തിന് പുറമെ മറ്റ് ലോഹങ്ങളും പ്രദേശത്ത് നിന്ന് കണ്ടെടുത്തതായും വാർത്തയിൽ പറഞ്ഞിരുന്നു.

എഎൻഐ അടക്കമുള്ള വാർത്താ ഏജൻസികൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ നിലവിലുള്ള സ്വർണ ശേഖരത്തിന്റെ അഞ്ച് ഇരട്ടി വരും ഇതെന്നായിരുന്നു അവകാശവാദം. എന്നാൽ ഈ വാർത്തയാണ് നിലവിൽ ജിഎസ്‌ഐ തള്ളിയിരിക്കുന്നത്.

Story Highlights- Gold Reserve

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top