അങ്കമാലിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 40 പവൻ സ്വർണം കവർന്നു

അങ്കമാലി വേങ്ങൂരിൽ വീട് കുത്തിത്തുറന്ന് വൻമോഷണം. വീട്ടുകാർ ക്ഷേത്ര ദർശനത്തിനു പോയ സമയത്ത് 40 പവൻ സ്വർണം കവർന്നു. കറുത്ത സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു കവർച്ച. അങ്കമാലി വേങ്ങൂർ പുതുവാൾ കണ്ടത്തിൽ പിപി തിലകന്റെ വസതിയിലാണ് മോഷണം നടന്നത്. വീട്ടുകാർ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയി രാത്രി മടങ്ങി എത്തിയപ്പോഴാണ് വീടിന്റെ ഒരു വശത്തുള്ള ഇരുമ്പു ഗ്രില്ലും വാതിലും തകർത്ത് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. കിടപ്പ് മുറികളിലെ അലമാരകളിൽ നിന്നാണ് സ്വർണം മോഷ്ടിച്ചിരിക്കുന്നത്. പൊലീസും ഫോറൻസിക് വിദഗ്ദരും ഡോഗ്‌സ്‌ക്വാഡും എത്തി പരിശോധന നടത്തി. കവർച്ചക്കാർ ഉടൻ പിടിയിലാകുമെന്നു പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top