നാല് ജില്ലകളിൽ താപനില ഉയർന്നേക്കും എന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് നാല് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ, ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

Read Also: കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നവയാണ്. ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യവും നിലനിൽക്കുന്നു. വരും ദിവസങ്ങളിലും കേരളം ചുട്ടുപൊള്ളുമെന്ന് വ്യക്തം.

സൂര്യതപം, സൂര്യാഘാതംപോലുള്ള ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതു ജനങ്ങളോട് നിർദേശിച്ചു.നിർജലീകരണം ഒഴിവാക്കുന്നതിനായി ധാരാളമായി വെള്ളം കുടിക്കുകയും ഒരു ചെറിയ കുപ്പിയിൽ വെള്ളം കൈയിൽ കരുതുകയും വേണം. മറ്റ് നിർദേശങ്ങളും പാലിക്കണം. വേനൽ മഴയ്ക്കായി കേരളം, മാർച്ച് മാസം അവസാന വാരം വരെ കാത്തിരിക്കേണ്ടി വരും.

 

temperature increase

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top