വാഹനാപകടങ്ങളില്‍ 80 ശതമാനവും ഡ്രൈവര്‍മാരുടെ പിഴവ് കൊണ്ടെന്ന് കണക്കുകള്‍

സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ 80 ശതമാനവും ഡ്രൈവര്‍മാരുടെ പിഴവ് കൊണ്ടെന്ന് കണക്കുകള്‍. 2015 മുതല്‍ 2019 വരെ സംസ്ഥാനത്തൊട്ടാകെ ഡ്രൈവര്‍മാരുടെ പിഴവ് മൂലം സംഭവിച്ചത് 1,87,869 അപകടങ്ങളാണ്. ഈ അപകടങ്ങളില്‍ 20292 ജീവനുകളാണ് അപഹരിക്കപ്പെട്ടത്. പരുക്കേറ്റവരുടെ എണ്ണമാകട്ടെ ലക്ഷങ്ങള്‍ വരും.
നമ്മുടെ നിരത്തുകള്‍ എത്രത്തോളം സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്നതാണ് തുടര്‍ച്ചയായുണ്ടാകുന്ന വാഹനാപകടങ്ങള്‍. കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ നിരുത്തുകളില്‍ നടന്നത് 30784 അപകടങ്ങളാണ്. ഈ അപകടങ്ങളില്‍
3375 ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ 34509 പേര്‍ പരുക്കുകളോടെ രക്ഷപെട്ടു. 2018 ല്‍ 40181 അപകടങ്ങളിലായി 4303 പേര്‍ കൊല്ലപ്പെടുകയും 45458 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2015, 2016, 2017 വര്‍ഷങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 1,16,904 അപകടങ്ങളിലായി 12,614 പേര്‍ മരിച്ചു. ഈ അപകടങ്ങളില്‍ 1,30,514 പേര്‍ക്ക് പരുക്കേറ്റു. ഇവിടെ 80 ശതമാനം അപകടങ്ങള്‍ക്ക് കാരണവും ഡ്രൈവര്‍മാരുടെ വീഴ്ച തന്നെയായിരുന്നു.
റോഡിന്റെ മോശം അവസ്ഥയും, മറ്റ് പല കാരണങ്ങള്‍ കൊണ്ടും അപകടങ്ങളുണ്ടായിട്ടുണ്ട്. വലിയ വാഹനങ്ങളേക്കാള്‍ ചെറുവാഹനങ്ങളാണ് അപകടത്തില്‍ പെടുന്നവയില്‍ ഏറെയുമെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാകും. ബൈക്ക് അപകടങ്ങള്‍ 10088, കാര്‍ 8279, ലോറി 1189 എന്നിവയ്ക്ക് താഴെ കണ്ടെയ്‌നറുകളും, ടൂറിസ്റ്റ് ബസുകളും എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്തെ ദേശീയ പാതകളിലായി 6725 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. സ്റ്റേറ്റ് ഹൈവേകളില്‍ 5913 അപകടങ്ങളുണ്ടായി. മറ്റ് റോഡുകളിലായി കഴിഞ്ഞ വര്‍ഷം 18146 വാഹനാപകടങ്ങളുണ്ടായി.
Story highlight: Road accidents, driver’s fault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here