കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 9 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.

അസിസ്റ്റന്റ് : എസ്‌ഐയുസി നാടാർ വിഭാഗത്തിൽ ഒരു ഒഴിവാണ് ഉള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 27,800 മുതൽ 59400 രൂപ വരെയാണ് ശമ്പളം.

ബൈൻഡർ : ജനറൽ വിഭാഗത്തിൽ ഒരു ഒഴിവാണ് ഉള്ളത്. എട്ടാം ക്ലാസാണ് അടിസ്ഥാന യോഗ്യത. ബുക്ക് ബൈൻഡിംഗിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 19000 രൂപ മുതൽ 43600 രൂപ വരെയാണ് ശമ്പളം.

വാച്ച്മാൻ : ജനറൽ വിഭാഗത്തിൽ ഏഴ് ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ കഴിയില്ല. 17500 രൂപ മുതൽ 39500 രൂപ വരെയാണ് ശമ്പളം

അപേക്ഷിക്കേണ്ടതെങ്ങനെ ?

കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ highcourtofkerala.nic.in വഴി അപേക്ഷകൾ സമർപ്പിക്കാം.

Story Highlights- Kerala Highcourt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top