Advertisement

സംവരണത്തിനെതിരായ സുപ്രിംകോടതി വിധി ; ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത് ബന്ദ് സമാധാനപരം

February 23, 2020
Google News 2 minutes Read

സംവരണത്തിനെതിരായ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി പ്രഖ്യാപിച്ച പന്ത്രണ്ട് മണിക്കൂര്‍ ഭാരത് ബന്ദ് പൊതുവെ സമാധാനപരം. ഒഡിഷയിലെ പല മേഖലകളിലും ബന്ദ് റെയില്‍ ഗതാഗതത്തെ ബാധിച്ചു. ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രത തുടരുകയാണ്. ബിഹാറില്‍ ബന്ദിന് ആര്‍ജെഡി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഉദ്യോഗക്കയറ്റത്തിന് സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ലെന്ന സുപ്രിംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ദലിത് സംഘടനകളും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ ഉത്തരേന്ത്യയിലെ പല മേഖലകളെയും ബന്ദ് ബാധിച്ചു.

ഉത്തര്‍പ്രദേശില്‍ പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടിയും ബിഹാറില്‍ ആര്‍ജെഡിയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുപിയില്‍ ഭീം ആര്‍മിക്ക് സ്വാധീനമുള്ള മീററ്റ് മേഖലയില്‍ സമൂഹമാധ്യമങ്ങള്‍ അടക്കം നിരീക്ഷണത്തിലാണ്. സഹാറന്‍പൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. ഒഡിഷയിലെ സംബല്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ ട്രെയിനുകള്‍ പിടിച്ചിട്ടു.

Story highlight: Supreme Court, verdict on reservation, Bharat Bandh, Bhim Army

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here