ബാഹുബലിയായി ട്രംപ്; വൈറലായി വിഡിയോ

ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ച ബാഹുബലി വീഡിയോ തരംഗമാകുന്നു. ബാഹുബലിയിലെ യുദ്ധരംഗമാണ് പ്രധാനമായും ട്രംപ് ഷെയർ ചെയ്ത വിഡിയോയിൽ ഉള്ളത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ ബാഹുബലിക്ക് പകരം ട്രംപിന്റെ മുഖമാണ് ചേർത്തുവച്ചിരിക്കുന്നത്. ട്രംപിന്റെ ഭാര്യ മെലാനിയയും മക്കളായ ഇവാൻകയും ട്രംപ് ജൂനിയറുമെല്ലാം വീഡിയോയിലുണ്ട്.

Read Also: മതിലുപണി മുതൽ 14,000 ലിറ്റർ വെള്ളം വരെ; ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനായി മോദി സർക്കാർ ഒരുക്കുന്നത്….

ഇന്ത്യയിലെ അടുത്ത സുഹൃത്തുകളുമായി ഒത്തുകൂടലിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ട്രംപിന്റെ വീഡിയോയിൽ പറയുന്നു. നാളെയാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കൻ പ്രസിഡന്റിനൊപ്പം കുടുംബവും എത്തുന്നുണ്ടെന്നാണ് വിവരം. ട്രംപിന്റെ വരവിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. അഹമ്മദാബാദ് നഗരം നമസ്‌തേ ട്രംപ് മെഗാ ഷോയ്‌ക്കൊരുങ്ങി. കനത്ത സുരക്ഷയിൽ തുടരുന്ന നഗരത്തിൽ വിവാദങ്ങൾക്കിടയിലും കോടികൾ മുടക്കിയുള്ള സൗന്ദര്യവൽകരണം പൂർത്തിയായി. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യം വിഷയമാകുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

പ്രഭാസ് നായകനായ ബാഹുബലി രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. തെലുങ്കിലെ പ്രമുഖ സംവിധായകനായ രാജമൗലി സംവിധാനം ചെയ്ത സീരീസ് വൻവിജയമായിരുന്നു.

 

donald trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top