ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു; പൊലീസുകാരൻ കൊല്ലപ്പെട്ടു; പത്തിടങ്ങളിൽ നിരോധനാജ്ഞ

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഡൽഹിയിലെ ഭജൻപുര, മൗജ്പുർ എന്നിവിടങ്ങളിൽ വീണ്ടും സംഘർഷം. കല്ലേറിൽ പരുക്കേറ്റ പൊലീസുകാരൻ കൊല്ലപ്പെട്ടു. ഹെഡ്‌കോൺസ്റ്റബിളായ രത്തൻലാലാണ് മരിച്ചത്. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധം കനത്തതിനെ തുടർന്ന് വടക്ക്കിഴക്കൻ ഡല്‍ഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Read Also: പൗരത്വ നിയമ ഭേദഗതി; മൗജ്പൂരിൽ സംഘർഷം

രണ്ട് ദിവസത്തിനിടെ നേരത്തെ ഒരു തവണയും ഇവിടെ പ്രശ്‌നമുണ്ടായിരുന്നു. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കല്ലേറുണ്ടായ ആക്രമണത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേർക്ക് പ്രക്ഷോഭത്തിനിടെ ഒരാൾ തോക്കുമായി ഓടി. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. തുടർന്ന് സമാധാനം പുനഃസ്ഥാപിക്കാൻ അർധസൈനികരെ വിളിപ്പിക്കുകയുമുണ്ടായി.

സംഭവം വളരെ ദുഃഖകരമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്
കെജ്‌രിവാൾ പ്രതികരിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നും സമാധാനവും ഐക്യവും നിലനിർത്തണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം അടുത്തിരിക്കെ ഉണ്ടായ സംഘർഷം ഭരണകൂടത്തെ ആശങ്കയിലാഴ്ത്തിയിലുണ്ട്.

കഴിഞ്ഞ ദിവസം നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി പ്രാദേശിക നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ നടത്തിയ റാലിയാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇന്നലെയും പ്രശ്‌നങ്ങൾ സങ്കീർണമായെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

 

delhi anti caa protests

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top