പൗരത്വ നിയമ ഭേദഗതി; മൗജ്പൂരിൽ സംഘർഷം

ഡൽഹിയിലെ ജാഫ്രാബാദിലെ മൗജ്പൂരിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി സംഘർഷം. ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമര വേദിയിൽ നിന്ന് അൽപം മാറിയാണ് സംഘർഷം.

Read Also: ഷഹീൻബാഗ് മോഡൽ സമരം ജാഫ്രാബാദിലും; മെട്രോ സ്റ്റേഷൻ അടച്ചു

ആളുകള്‍ രണ്ട് വിഭാഗമായി പിരിഞ്ഞ് കല്ലേറ് തുടങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷം തുടരുകയാണ്. നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി പ്രദേശിക നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ റാലിയാണ് സംഘർഷത്തിലേക്കെത്തിയത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് പൊലീസ് പറഞ്ഞു. ജനങ്ങളോട് പിരിഞ്ഞു പോകാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ഡൽഹിയിലെ ജാഫ്രാബാദിൽ പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സമരം ശക്തമായത്. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപത്തുള്ള റോഡ് ഉപരോധിച്ചിരുന്നു. സമരം ശക്തമായതിനെ തുടർന്ന് മെട്രോ സ്റ്റേഷൻ അടച്ചു.

അതേസമയം, ഷഹീൻ ബാഗിലെ സമരം 70 ദിവസം പിന്നിട്ടു. ഇന്നലെ ഷഹീൻ ബാഗിന് സമീപം പൊലീസ് അടച്ച നോയ്ഡ കാളിന്ദികുഞ്ച് ലിങ്ക് റോഡ് പ്രക്ഷോഭകർ തുറന്നിരുന്നു. നോയ്ഡഫരീദാബാദ് റോഡ് തുറന്നെങ്കിലും ഒരു മണിക്കൂറിനുള്ളിൽ വീണ്ടും അടച്ചിരുന്നു.

 

jafrabad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top