അരൂജ സ്‌കൂൾ മാനേജർ അറസ്റ്റിൽ

കൊച്ചി തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാർ സ്‌കൂൾ മാനേജർ അറസ്റ്റിൽ. രക്ഷിതാക്കളുടെ പരാതിയിൽ മാനേജർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാനേജറെ അറസ്റ്റ് ചെയ്തത്.

ആദ്യ പരീക്ഷയെഴുതാൻ സ്‌കൂളിൽ എത്തിയപ്പോഴാണ് പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന കാര്യം വിദ്യാർത്ഥികൾ അറിയുന്നത്. ഇതേ തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചു. സ്‌കൂളിലേക്ക് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ തുടങ്ങിയ യുവജന വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തിയിരുന്നു.

കടവന്ത്രയിലെ എസ്ഡിപിവൈ സ്‌കൂളിൽ പരീക്ഷ നടത്താനായിരുന്നു അരൂജ സ്‌കൂൾ അനുമതി തേടിയിരുന്നത്. എന്നാൽ ഇതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഫെബ്രുവരി 10ന് സ്‌കൂൾ അധികൃതർ കോടതിയെ സമീപിച്ചു. ഈ കേസ് കോടതി നാളെ പരിഗണിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന കാര്യം അധ്യാപകർ പോലും അറിയുന്നത് വൈകിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top