ഇന്ത്യാ സന്ദർശനം; ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറച്ച് സമയത്തിനകം ഇന്ത്യയിലേക്ക് എത്തുമെന്നിരിക്കെ ദേശീയ ഭാഷയായ ഹിന്ദിയിൽ ട്രംപിന്റെ ട്വീറ്റ്. ‘ഇന്ത്യയിലേക്ക് വരാൻ വളരെ ആകാംക്ഷയിലാണ്. വരുന്ന വഴിയിലാണ് ഞങ്ങൾ. കുറച്ച് സമയത്തിനകം എല്ലാവരെയും കാണാം…’ എന്നാണ് ഹിന്ദിയിലെഴുതിയ ട്വീറ്റിന്റെ പരിഭാഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ട്രംപിനെ കാത്ത് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.

Read Also: ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റുമാർ ആരൊക്കെ എന്ന് വായിക്കാം

മോദി പങ്കുവച്ച ഒരു വിഡിയോയും ട്രംപ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപി നേതാവ് വിജയ് രൂപാണി ട്വിറ്ററിലിട്ട വിഡിയോയിൽ ഗുജറാത്തിലെ ആളുകൾ ട്രംപിന് നമസ്‌തേ പറയുന്നതാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്.

ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ട്രംപ് പങ്കുവച്ച ബാഹുബലി വീഡിയോ തരംഗമായിരുന്നു. ബാഹുബലിയിലെ യുദ്ധരംഗമാണ് പ്രധാനമായും ട്രംപ് ഷെയർ ചെയ്ത വിഡിയോയിൽ ഉള്ളത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ ബാഹുബലിക്ക് പകരം ട്രംപിന്റെ മുഖമാണ് ചേർത്തുവച്ചിരിക്കുന്നത്. ട്രംപിന്റെ ഭാര്യ മെലാനിയയും മക്കളായ ഇവാൻകയും ട്രംപ് ജൂനിയറുമെല്ലാം വീഡിയോയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top