ഡൽഹിയിലെ സംഘർഷം അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി

വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന സംഘർഷം അസ്വസ്ഥതയുളവാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തീർത്തും അപലപനീയമായ സംഭവമാണതെന്നും അക്രമം ന്യായീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.


സമാധാനപരമായ പ്രതിഷേധം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണ്. ഡൽഹിയിലെ ജനങ്ങൾ സംയമനം പാലിക്കണമെന്നും പ്രകോപനങ്ങളിൽ വീഴരുതെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.

അതേസമയം, ഡൽഹി മൗജ്പൂരിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ മരണം മൂന്നായി. ഒരു പൊലീസ് കോൺസ്റ്റബിളും രണ്ട് പ്രദേശവാസികളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. സെക്ഷൻ 144 പ്രകാരം വടക്കു കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top