ഡ്രൈ ഡേയിൽ മാറ്റമില്ല; ബാർ ലൈസൻസ് ഫീസ് കൂട്ടും : മദ്യനയത്തിന് അംഗീകാരം

സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മദ്യ നയത്തിൽ ഡ്രൈ ഡേയിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും തത്ക്കാലം വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു.
ബാർ ലൈസൻസ് ഫീസ് കൂട്ടാനും, ഡിസ്റ്റലറികളിൽ നിന്ന് ടൈ അപ്പ് ഫീസ് ഈടാക്കാനും മദ്യനയത്തിൽ പറയുന്നു. ടൈ-അപ് ഫീസ് 30 ലക്ഷമാക്കി. അബ്കാരി ലൈസൻസ് ഫീസ് വർധിപ്പിക്കും. കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യാനും മദ്യനയത്തിൽ പറയുന്നു.
അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം മന്ത്രിസഭ പരിഗണിച്ചത്.
Story Highlights- liquor policy, Dry Day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here