കപിൽ മിശ്രക്കെതിരായ വിമർശനം; ഗൗതം ഗംഭീറിനെതിരെ ട്വിറ്ററിൽ ആക്രമണം

ബിജെപി എംപി ഗൗതം ഗംഭീറിനെതിരെ ട്വിറ്ററിൽ ആക്രമണം. ഡൽഹിയിൽ കലാപാഹ്വാനം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടതിനെത്തുടർന്നാണ് ഗംഭീറിനെതിരെ ആക്രമണം നടക്കുന്നത്. ഗംഭീറിനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്നും തനിനിറം പുറത്തായതിൽ സന്തോഷമെന്നും ട്വീറ്റുകൾ ഉയരുന്നുണ്ട്.

‘കപിൽ മിശ്ര സത്യം പറഞ്ഞു. ഗൗതം ഗംഭീർ ഒന്നുമല്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി അദ്ദേഹത്തിന് എന്തിന് ടിക്കറ്റ് നൽകി എന്ന് എനിക്കറിയില്ല.’- ഒരു ട്വീറ്റ് പറയുന്നു. ‘അടുത്ത വട്ടം ഗംഭീറിനു പകരം മറ്റൊരാൾക്ക് സീറ്റ് നൽകാൻ ബിജെപിയോട് ആവശ്യപ്പെടണം’.- മറ്റൊരു ട്വീറ്റ്. ‘സത്യമറിയാതെ എന്തിനാണ് അദ്ദേഹം ഈ കാര്യത്തിൽ അഭിപ്രായം പറയുന്നത്? ഞങ്ങൾ കപിൽ മിശ്രയെ പിന്തുണക്കുന്നു. ഞങ്ങൾക്ക് ഗംഭീറിനെ ആവശ്യമില്ല.’- മറ്റൊരു ട്വീറ്റ് പറയുന്നു.

കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഗൗതം ഗംഭീർ പറഞ്ഞത്. കപിൽ മിശ്രക്കെതിരെ നടപടി വേണമെന്നും ഗൗതം ഗംഭീർ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത് കപിൽ മിശ്ര ആയാലും മറ്റാരായാലും ഏത് പാർട്ടിക്കാരനായാലും മുഖം നോക്കാതെ നടപടി എടുക്കണമെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന കപിൽ മിശ്രയുടെ പരാമർശത്തെ തുടർന്നാണ് ഡൽഹിയിൽ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്. ശനിയാഴ്ച രാത്രി ഷഹീൻ ബാഗ് മാതൃകയിൽ ജാഫ്രാബാദിൽ സ്ത്രീകളുടെ പ്രതിഷേധം നടന്നു. പിറ്റേന്ന് വൈകിട്ടോടെ മോജ്പൂരിൽ മിശ്രയുടെ നേതൃത്വത്തിൽ സിഎഎ അനുകൂല പ്രതിഷേധം നടന്നു. തുടർന്ന് ഇരു വിഭാഗക്കാരും തമ്മിൽ കല്ലേറുണ്ടായി. ഇതാണ് കലാപത്തിലേക്ക് നീങ്ങിയത്.

Story Highlights: Gautam Gambhir asks for action against BJP’s Kapil Mishra, gets attacked on Twitter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top