Advertisement

കൊറോണ വൈറസ് ബാധ; ഡയമണ്ട് പ്രിന്‍സിലെ വൈറസ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലേക്കയച്ചു

February 26, 2020
Google News 1 minute Read

ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സിലെ കൊറോണ ബാധിതരല്ലാത്ത ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഇവരെ നാട്ടിലേക്ക് കയറ്റി അയച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇവരെ അടുത്ത ദിവസം ഡല്‍ഹിയില്‍ എത്തിക്കുമെന്നാണ് വിവരം.

കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചവരെയാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നത്. അതേസമയം, കപ്പലില്‍ ഉണ്ടായിരുന്ന പതിനാറ് ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സ്ഥിരികീരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 2 പേര്‍ക്കു കൂടി വൈറസ് ബാധയുള്ളതായി പരിശോധനയില്‍ കണ്ടെത്തിയത്. എന്നിരുന്നാലും ഇവരിലാരുടെയും ആരോഗ്യനിലയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 132 ജീവനക്കാരും ആറ് യാത്രക്കാരുമടക്കം 138 ഇന്ത്യക്കാരാണ് ഡയമണ്ട് പ്രിന്‍സിലുണ്ടായിരുന്നത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരി മൂന്നു മുതല്‍ കപ്പല്‍ പിടിച്ചിട്ടിരിക്കുകയാണ്.

Story highligt: Corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here