മുത്തൂറ്റ് സമരം; വീണ്ടും ചർച്ച നടത്താൻ ഹൈക്കോടതിയുടെ അനുമതി

മുത്തൂറ്റ് സമരം ഒത്തുതീർപ്പാക്കുന്നതിന് വീണ്ടും ചർച്ച നടത്താൻ ഹൈക്കോടതിയുടെ അനുമതി. മാർച്ച് മൂന്നിന് ചർച്ച നടത്താനാണ് നിർദേശം.

അതേസമയം, പിരിച്ചുവിട്ട ജീവനക്കാരെ കേരളത്തിൽ നിയമിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. പിരിച്ചുവിട്ടവർക്ക് കോടതി നിർദേശിക്കുന്ന നഷ്ട പരിഹാരം നൽകാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മാനുഷിക പരിഗണന നൽകി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാൻ മാനേജ്‌മെന്റിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.

Story highlight: Muthoot issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top