ചൈനയിലെ വുഹാനിൽ കുടുങ്ങിയ 112 പേരെ വ്യോമസേന ഡൽഹിയിൽ എത്തിച്ചു

കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ നിന്ന് 112 പേരെ ഡൽഹിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിൽ എത്തിച്ചത്.  ഇതിൽ 76 പേർ ഇന്ത്യക്കാരും 36 പേർ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. കൊറോണ ബാധിതരെന്നു സംശയിക്കുന്ന 112 യാത്രക്കാരെയും നിരീക്ഷണത്തിനായി 14 ദിവസം ഡൽഹിയിലെ ചാവ്ല ഐടിബിപി ക്യാമ്പിൽ താമസിപ്പിക്കും.

കൊറോണ ബാധ പടർന്നു പിടിച്ച പശ്ചാത്തലത്തിൽ ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിലെ 119 ഇന്ത്യക്കാരെ വ്യാഴാഴ്ച ഡൽഹിയിൽ എത്തിച്ചിരുന്നു. നിലവിൽ 37 രാജ്യങ്ങളിലായി പടർന്നുപിടിച്ച കൊറോണ വൈറസ് ബാധ 81,000 പേർക്ക് സ്ഥിരീകരിക്കുകയും 2750 വൈറസ് ബാധയെ തുടർന്ന് മരണ മടയുകയും ചെയ്തിട്ടുണ്ട്.

Story highlight: Corrona virus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top