Advertisement

ഇടുക്കിയിൽ നേരിയ ഭൂചലനം

February 27, 2020
Google News 1 minute Read

ഇടുക്കിയിൽ നേരിയ ഭൂചലനം. ഭൂചലനമുണ്ടായത് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ്. രണ്ട് വട്ടം ഭൂചലനമുണ്ടായി. നേരിയ പ്രകമ്പനത്തോടെ ശക്തമായ മുഴക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ഭൂചലനത്തെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി.

രാത്രി 10.15നും 10.25നും മധ്യേയാണ് ഭൂചലനമുണ്ടായത്. സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം പറയുന്നു. ഭൂചലനത്തെക്കുറിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഭൂചലനത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് കെഎസ്ഇബി അധികൃതരും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. ഭൂചലനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിൽ വ്യക്തത വരാനുണ്ട്.

 

earth quake in idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here