Advertisement

മാന്ദ്യം മറികടക്കാൻ ജനങ്ങൾക്ക് 1200 ഡോളർ നൽകാനൊരുങ്ങി ഹോങ്കോങ്

February 27, 2020
Google News 1 minute Read

ഹോങ്കോങ് പൗരൻമാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്നും അടുത്തിടെയുണ്ടായ കൊറോണ വൈറസ് ബാധയെ തുടർന്നും ഹോങ്കോങിലെ സാമ്പത്തിക സ്ഥിതി അൽപ്പം മോശമായിരുന്നു. എന്നാൽ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്താൻ വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ ഒരുങ്ങുകയാണ് ഹോങ്കോങ്. പൗരന്മാർക്ക് 1200 ഡോളർ നൽകി രാജ്യത്ത് പണമിടപാടുകൾ അധികരിപ്പിക്കാനാണ് രാജ്യം ശ്രമിക്കുന്നത്.

പതിനെട്ട് തികഞ്ഞ എല്ലാ ഹോങ്കോങ് പൗരന്മാർക്കും 10000 ഹോങ്കോങ് ഡോളർ (1280 യുഎസ് ഡോളർ) വീതം നൽകാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 120 ബില്യൺ
ഹോങ്കോങ് ഡോളർ മാറ്റിവയ്ക്കുകയും ചെയ്തു. പദ്ധതി പ്രകാരം ഏഴ് മില്യൺ ജനങ്ങൾക്ക് പണം ലഭിക്കും.

Read Also : ഇടവേളയ്ക്ക് ശേഷം ഹോങ്കോങ് പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു; പ്രക്ഷോഭകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു

15 വർഷത്തിലാദ്യമായി ബജറ്റ് കമ്മി നേരിടുകയാണ് രാജ്യമെന്ന് ധനകാര്യ സെക്രട്ടറി പോൾ ചാൻ പറഞ്ഞു. കാര്യങ്ങൾ കൂടുതൽ ദുർഘടമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് പണം നൽകുന്നതിന് പുറമെ നിശ്ചിത പരിധിയിലുള്ളവരുടെ ആധായ നികുതിയിലും ഇളവ് നൽകും. രണ്ട് മില്യൺ പൗരന്മാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുറഞ്ഞ വരുമാനമുള്ള പൊതു താമസയിടത്ത് വസിക്കുന്നവർക്ക് വാടക കൊടുക്കാതെ ഒരു മാസം സൗജന്യമായി താമസിക്കാനും സർക്കാർ സൗകര്യമൊരുക്കും.

Story Highlights- Hong Kong

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here