കൊറോണ വൈറസ് ബാധ; പൗരന്മാർക്ക് ധനസഹായം പ്രഖ്യാപിച്ച് ഹോങ്കോംങ് സർക്കാർ

കൊറോണ തകർത്ത സമ്പദ് വ്യവസ്ഥയെ കൈപിടിച്ച് ഉയർത്താൻ സഹായ പദ്ധതികളുമായി ഹോങ്കോംഗ് സർക്കാർ. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൊറോണ വൈറസ് രോഗം സാരമായി ബാധിച്ചതായാണ് കണക്കുകൾ. നേരത്തെ തന്നെ രാഷ്ട്രീയ അസ്ഥിരത നേരിട്ടുകൊണ്ടിരിക്കുന്ന ഹോങ്കോംങിന് കൊറോണ ഇരട്ട പ്രഹരമായിരുന്നു. ഇതിൽ നിന്നും രക്ഷപ്പെടാനുള്ള പദ്ധതികളാണ് ഇപ്പോൾ ഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്നത്.

കൊറോണ ബാധയും അതിനെ തുടർന്നുണ്ടായ ഭയവും ബിസിനസ് രംഗത്ത് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതുമൂലം മാന്ദ്യത്തിലായ സാമ്പത്തിക രംഗത്തെ കരകയറ്റാൻ വേണ്ടി ഏഴു ദശലക്ഷം പൗരന്മാർക്ക് പതിനായിരം ഡോളർ വീതം(92,000 ഇന്ത്യൻ രൂപ) ധനസഹായം നൽകാനാണ് തീരുമാനം. ഹോങ്കോംങ് ധനകാര്യ സെക്രട്ടറി പോൾ ചോൻ വാർഷിക ബജറ്റിനോടനുബന്ധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 18 വയസിന് മേലുള്ള എല്ലാ പൗരന്മാർക്കും ഈ ധനസഹായം ലഭിക്കുമെന്നാണ് വിവരം. വാങ്ങൽ ശേഷി വർധിപ്പിക്കുന്നതിനും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് ധനസഹായത്തിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ വ്യാപര മേഖലയ്ക്ക് പ്രത്യേക ദുരിതാശ്വാസ സഹായവും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഹോങ്കോംങിൽ കൊറോണ വൈറസ് ബാധിതരായി രണ്ടു പേർ മരിച്ചിട്ടുണ്ട്. 81 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് ബാധ പടർന്നു പിടിച്ചതോടെ രാജ്യത്തെ ഹോട്ടൽ, ട്രാവൽ മേഖല സാമ്പത്തികമായി കൂപ്പു കുത്തിയിരുന്നു.

Story high light: Hong Kong government, announcing, financial, aid to its citizens

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top