കാമ്പസ് രാഷ്ട്രീയ നിരോധനം; ഹൈക്കോടതിയുടെ ഉത്തരവിനോട് പൂർണമായ യോജിപ്പ്: ടിക്കാറാം മീണ

കലാലയ രാഷ്ട്രീയം വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്ന ഹൈക്കോടതി നിരീക്ഷണത്തോട് പൂർണമായും യോജിക്കുന്നു. കാമ്പസുകൾ രാഷ്ട്രീയക്കളികൾ കൊണ്ട് കലാപഭൂമിയാകുവാൻ പാടില്ല. കാമ്പസിനുള്ളിൽ രാഷ്ട്രീയം കളിച്ചാൽ മാത്രമെ ജനാധിപത്യം പുലരൂ എന്നൊന്നുമില്ലെന്ന് ടിക്കറാം മീണ പറഞ്ഞു. എന്റെ കുട്ടിയെ ഞാൻ കോളജിലേക്കയക്കുന്നത് പഠിക്കാനാണ്, അല്ലാതെ രാഷ്ട്രീയം കളിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കി നെടുങ്കണ്ടം എംഇഎസ് കോളജിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
Read Also: സ്‌കൂൾ- കോളജ് അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
ഇന്നലെയാണ് കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള ഹൈക്കോടതിയുടെ നിർണായക ഉത്തരവ് പുറത്തിറങ്ങിയത്. രാഷ്ട്രീയത്തിന്റെ പേരിൽ കലാലയ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോളജിൽ പഠിപ്പ് മുടക്കോ, ഘെരാവോയോ, മാർച്ചോ പാടില്ലെന്നും കോടതി നിർദേശിച്ചു.
പഠിപ്പ് മുടക്കിനോ, സമരത്തിനോ വിദ്യാർത്ഥികളെ പ്രേരിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. പഠിപ്പ് മുടക്കിന് പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ കോളജ്, സ്‌കൂൾ അധികൃതർക്ക് പൊലീസിനെ വിളിക്കാം. ഉത്തരവ് കോളജുകൾക്കും സ്‌കൂളുകൾക്കും ഒരുപോലെ ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കലാലയ രാഷ്ട്രീയത്തിനെതിരെ ഒരു കോളജ് മാനേജ്മെന്റ് നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.
tikkaram meena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here