കൊറോണ; ഷൂട്ടിംഗ് ലോകകപ്പിൽ നിന്ന് ഇന്ത്യ പിന്മാറി

ഷൂട്ടിങ് ലോകകപ്പിൽനിന്ന് ഇന്ത്യ പിൻമാറി. കൊറോണ വൈറസ് ഭീഷണിയെ തുടർന്നാണിത്. അടുത്തമാസം സൈപ്രസിലാണ് ഷൂട്ടിങ് ലോകകപ്പ് നടക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ഉപദേശത്തെ തുടർന്നാണ് തീരുമാനമെന്ന് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. അന്താരാഷ്ട്ര ഷൂട്ടിംഗ് സ്‌പോർട് ഫെഡറേഷന്റെ അംഗീകാരമുള്ള ചാമ്പ്യൻഷിപ്പ് അടുത്ത മാസം നാല് മുതൽ 13 വരെയാണ് നടക്കുന്നത്. സൈപ്രസിൽ ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിരവധി പേർ നിരീക്ഷണത്തിലാണ്.

Story highlights- shooting world cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top