Advertisement

നടിയെ ആക്രമിച്ച കേസ്; ഗീതു മോഹൻദാസും സംയുക്ത വർമയും ഹാജരായി

February 28, 2020
Google News 1 minute Read

നടിയെ ആക്രമിച്ച കേസിൽ വിസ്താരം തുടരുന്നു. ഗീതു മോഹൻദാസും സംയുക്ത വർമയും ഹാജരായി. അടച്ചിട്ട മുറിയിലാണ് സാക്ഷി വിസ്താരം നടക്കുന്നത്. കുഞ്ചാക്കോ ബോബനെയും ഇന്ന് വിസ്തരിക്കും. നാളെ സംവിധായകൻ ശ്രീകുമാർ മേനോന്റെ സാക്ഷി വിസ്താരം നടക്കും.

Read Also: നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി നാളെ രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസിലെ നിർണായക സാക്ഷികളുടെ വിസ്താരമാണ് കൊച്ചിയിലെ വിചാരണ കോടതിയിൽ നടക്കുന്നത്. കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നലെ പൂർത്തിയാക്കിയിരുന്നു.

ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമണത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. അതിനാൽ ദിലീപിനെതിരെയുള്ള ഗൂഡാലോചനക്കുറ്റം തെളിയിക്കുന്നതിൽ ചലച്ചിത്ര രംഗത്ത് നിന്നുള്ളവരുടെ മൊഴി നിർണായകമാണ്. നടൻ സിദ്ധിഖും നടി ബിന്ദു പണിക്കരും ഇന്നലെ കോടതിയിലെത്തിയിരുന്നു. 136 സാക്ഷികളെയാണ് ആദ്യ ഘട്ടത്തിൽ വിസ്തരിക്കുന്നത്.

 

geethu mohandas, samyuktha varma, actress attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here