അടിസ്ഥാന സൗകര്യങ്ങളില്ലാതെ കെഎസ്ആര്‍ടിസി എറണാകുളം സൗത്ത് സ്റ്റേഷന്‍

കെഎസ്ആര്‍ടിസി എറണാകുളം സൗത്ത് സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടിലാവുകയാണ് യാത്രക്കാര്‍. വൃത്തിഹീനമായ ശുചിമുറികള്‍ കാരണം നിസഹായരാവുന്നവരിലേറെയും സ്ത്രീ യാത്രികരാണ്. ശുചിമുറികളില്‍ പലതും ഉപയോഗ ശൂന്യമെന്നു യാത്രക്കാര്‍ പറയുന്നു.

പേരിനൊരു ശുചിമുറിയുണ്ടെങ്കിലും വൃത്തിഹീനമായ അവസ്ഥ കാരണം പലരും ഉപയോഗിക്കുവാന്‍ മടിക്കുകയാണ്. 10 രൂപ, അഞ്ച് രൂപ എന്നീ നിരക്കിലാണ് ഇവിടെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍ യാത്രക്കാരില്‍ നിന്നും തുക ഇടാക്കുന്നതല്ലാതെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നതാണ് അവസ്ഥ.

ദീര്‍ഘദൂര യാത്രികരായ സ്ത്രീകളില്‍ പലരും മറ്റു വഴികള്‍ ഇല്ലാതെയാണ് ഇവിടുത്തെ ശുചിമുറികള്‍ ഉപയോഗിക്കുന്നത്. യാത്രക്കാരായ പുരുഷന്മാരുടെ അവസ്ഥയും വ്യത്യസ്തമല്ല.

Story Highlights: Shubhayathra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top