ഐബി ഓഫിസറുടെ കൊലപാതകം: ആംആദ്മി നേതാവ് താഹിർ ഹുസൈനെതിരെ കൊലക്കുറ്റം ചുമത്തി

ഡൽഹി കലാപത്തിനിടെ ഐബി ഓഫിസർ കൊല്ലപ്പെട്ട കേസിൽ ആംആദ്മി നേതാവ് താഹിർ ഹുസൈനെതിരെ കൊലക്കുറ്റം ചുമത്തി. താഹിർ ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

താഹിർ ഹുസൈന്റെ വീടിന്റെ ടെറസിൽ നിന്ന് ജനക്കൂട്ടത്തിന് നേരെ കല്ലും പെട്രോൾ ബോംബും വലിച്ചെറിയുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ടെറസിൽ ഇവ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Read Also : ഡല്‍ഹി കലാപം: ആം ആദ്മി കൗണ്‍സിലര്‍ക്കെതിരെ കേസ്: വീട് സീല്‍ ചെയ്തു

ഐബി ഓഫിസർ അങ്കിത് ശർമയുടെ മൃതദേഹം കഴിഞ്ഞ ദിവസം മലിനജലം ഒഴുകുന്ന ചാലിൽ നിന്നാണ് ലഭിച്ചത്. താഹിർ ഹുസൈന്റെ ഖജുരി ഖാസിലുളള ഫാക്ടറി പൊലീസ് മുദ്രവെച്ചു.

കലാപത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡൽഹി പൊലീസ് ഉത്തരവിറങ്ങി. ഡി സിപിമാരായ ജോയ് തിർക്കേക്കിനും രാജേഷ് ദേവിനുമാണ് ചുമതല. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും ഡൽഹി സർക്കാർ പ്രഖ്യാപിച്ചു.

Story Highlights- AAP, Delhi Riot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top