കാത്തിരിപ്പിന്റെ വേദനയിൽ മകനേയും പ്രതീക്ഷിച്ച് ആലപ്പുഴയിലെ രാഹുലിന്റെ കുടുംബം

ദേവനന്ദയുടെ വേർപാടിൽ കണ്ണീരണിഞ്ഞ് നിൽക്കുമ്പോൾ, കാത്തിരിപ്പിന്റെ വേദനയിൽ മകനേയും പ്രതീക്ഷിച്ച് നിൽക്കുന്ന ഒരു കുടുംബമുണ്ട് ആലപ്പുഴയിൽ. 15 വർഷം മുൻപ് ആശ്രാമം വാർഡിൽ നിന്ന് കാണാതായ ഏഴര വയസുകാരൻ രാഹുലിന്റെ കുടുംബം. ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും രാഹുലിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ഈ അമ്മയുടെ കണ്ണീർ കാത്തിരിപ്പിന് 15 വർഷത്തിന്റെ പിൻനടത്തമുണ്ട്. രാഹുൽ എന്ന ഏഴര വയസുകാരന്റെ തിരോധാനത്തിനും, ഇന്നും മായാതെ നിൽക്കുന്ന ഓർമ്മകൾക്കും അതേവയസുതന്നെ.
2005 മെയ് 18നാണ് രാഹുലിനെ കാണാതായത്. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടന്ന് കാണാതാകുകയായിരുന്നു. തിരോധാനത്തെ തുടർന്ന് പല കഥകളും നാട്ടിൽ പ്രചരിച്ചു. ലോക്കൽ പൊലീസും െ്രൈകം ബ്രാഞ്ചും സിബിഐയും കേസ് അന്വേഷിച്ചു. പക്ഷേ രാഹുലിനെ കണ്ടെത്താനായില്ല. ഒന്നരപതിറ്റാണ്ടിനിപ്പുറവും കുട്ടികളെ കാണാതാവുവെന്ന സംഭവങ്ങളും ദുരന്ത വാർത്തകളും മാതാപിതാക്കളായ രാജുവിന്റെയും മിനിയുടെയും കണ്ണുകളെ ഈറനണിയിക്കുകയാണ്.
ഇന്ന് ഒപ്പമുണ്ടായിരുന്നെങ്കിൽ ഇരുപത്തി രണ്ട് വയസ്സു കഴിഞ്ഞിട്ടുണ്ടാകും രാഹുലിന്. കുഞ്ഞു പെങ്ങൾ പതിനൊന്നുകാരി ശിവാനിയും മാതാപിതാക്കളും മുത്തശ്ശിയും അടങ്ങുന്ന കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്, ഒരു ദിനം വീടിന്റെ പടികയറി വരുന്ന രാഹുലിനെ പ്രതീക്ഷിച്ച്.
Story highlight: rahul, alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here