ഡൽഹി കലാപം; പൊലീസിന് നേരെ വെടിയുതിർത്ത ആളെ അറസ്റ്റ് ചെയ്തിട്ടില്ല

ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ കലാപത്തിൽ പൊലീസുകാർക്കെതിരെ തോക്ക് ചൂണ്ടിയ ആളുടെ അറസ്റ്റ് ഉണ്ടായിട്ടില്ല. ആളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന വിവരമാണിപ്പോൾ പുറത്തുവരുന്നത്. 27 വയസുകാരനായ ഷാരൂഖാണ് കലാപത്തിനിടെ എട്ട് തവണ പൊലീസുകാർക്കെതിരെ വെടിവച്ചത്. പൊലീസുകാർ ഷാരൂഖിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ടെെംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: ഡൽഹി കലാപം; മരണ സംഖ്യ 42 ആയി
ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസിന് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിലായെന്നായിരുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വിട്ടിരുന്നത്. ഇയാൾ വെടിയുതിർക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷാരൂഖിന്റെ അച്ഛൻ മയക്കുമരുന്ന് വിൽപനക്കാരനാണെന്നും ജയിലിൽ ഒരുപാട് കാലം കഴിഞ്ഞിട്ടുമുണ്ടെന്നാണ് വിവരം.
അതേസമയം, വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിലെ മരണ സംഖ്യ 42 ആയി. കടകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലേക്കെന്ന് സൂചനയാണ് ലഭിക്കുന്നത്. എല്ലാ സ്ഥലത്തും കനത്ത സുരക്ഷ തുടരുകയാണ്. സ്ഥിതി ശാന്തമാകാൻ തുടങ്ങിയതിനാൽ നിരോധനാജ്ഞയിൽ ഇളവ് നൽകി. പരുക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് ഭജൻപുര, മൗജ്പൂർ എന്നിവിടങ്ങളിൽ പൗരത്വ നിയമത്തെ ചൊല്ലി സംഘർഷം ഉടലെടുത്തത്. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കല്ലേറുണ്ടായ ആക്രമണത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ അർധസൈനികരും രംഗത്തിറങ്ങിയിരുന്നു.
delhi riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here