ഡൽഹി കലാപം; മരണ സംഖ്യ 42 ആയി

വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിലെ മരണ സംഖ്യ 42 ആയി. കടകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലേക്കെന്ന് സൂചനയാണ് ലഭിക്കുന്നത്. എല്ലാ സ്ഥലത്തും കനത്ത സുരക്ഷ തുടരുകയാണ്. സ്ഥിതി ശാന്തമാകാൻ തുടങ്ങിയതിനാൽ നിരോധനാജ്ഞയിൽ ഇളവ് നൽകി. പരുക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.

Read Also: ഡൽഹി കലാപം: ഫേസ്ബുക്കിൽ വർഗീയ പരാമർശം നടത്തിയ പൊലീസുകാരനെതിരെ പരാതി

അതേസമയം, ഡൽഹി കലാപത്തിനിടെ മരിച്ച ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത വന്നു. അഴുക്കുചാലിലാണ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിൽ ഒന്നിൽ അധികം പോറലുകളും മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകളുമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി വാർത്താ ഏജൻസി ഐഎഎൻഎസ് വ്യക്തമാക്കി. നിരവധി കുത്തുകൾ അദ്ദേഹത്തിന് ഏറ്റതായി ഡോക്ടറെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ഡൽഹി പൊലീസ് മേധാവിയായി എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു. ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കമ്മീഷ്ണറായ ശ്രീവാസ്തവയ്ക്ക് കമ്മീഷ്ണറുടെ അധിക ചുമതല കൂടി നൽകുകയാണ് ചെയ്തത്. നിലവിലെ കമ്മീഷ്ണർ അമൂല്യ പട്നായിക് നാളെ വിരമിക്കാനിരിക്കെയാണ് ശ്രീവാസ്തവയെ പുതിയ കമ്മീഷ്ണറായി നിയമിച്ചത്. കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിൽ എസ്എൻ ശ്രീവാസ്തവയെ ഡൽഹിയിലെ ക്രമസമാധാനത്തിന്റെ സ്പെഷ്യൽ കമ്മീഷ്ണറായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസ് കമ്മീഷ്ണർ പദവി കൂടി നൽകുന്നത്.

 

delhi riot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top