പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എൻഐഎ കോടതിയാണ് താഹയ്ക്ക് ജാമ്യം നിഷേധിച്ചത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ എൻഐഎ ശക്തമായി എതിർത്തിരുന്നു.
Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്: മൂന്നാം പ്രതി മാവോയിസ്റ്റ് സായുധ സേനയിൽ ചേർന്നെന്ന് എൻഐഎ
കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു താഹാ ഫസലിന്റെ ജാമ്യ ഹർജിയിലെ ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജൻസി ശക്തമായി എതിർത്തു. പന്തീരാങ്കാവ് യുഎപിഎ കേസിൽ രണ്ടാംപ്രതിയാണ് താഹാ ഫസൽ. കേസിൽ ഒന്നാം പ്രതി അലൻ ഷുഹൈബ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നില്ല. ഇതിനിടെ, കേസിലെ മൂന്നാം പ്രതി മാവോയിസ്റ്റ് സായുധ സേനയിൽ ചേർന്നെന്ന് എൻഐഎ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മൂന്നാം പ്രതി ഉസ്മാൻ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിൽ ചേർന്നെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
അലനെയും താഹയെയും പിടികൂടിയതിന് പിന്നാലെ ഉസ്മാൻ ഒളിവിൽ പോയിരുന്നു. കഴിഞ്ഞ നവംബർ രണ്ടിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ യുഎപിഎ ചുമത്തിയത്. തുടർന്ന് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
thaha fasal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here