ദേവനന്ദയ്ക്ക് നാടിന്റെ ബാഷ്പാഞ്ജലി; അന്തിമോപചാരമർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ

കൊല്ലം ഇളവൂരിൽ മരിച്ച ആറ് വയസുകാരി ദേവനനന്ദയെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയത് ആയിരങ്ങൾ. ദേവനന്ദയ്ക്ക് അന്ത്യമോപചാരമർപ്പിക്കാൻ നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. സംസ്‌കാരം അൽപസമയത്തിനകം നടക്കും.

പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. കുട്ടിയെ ഇന്നലെ രാവിലെയാണ് കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ദേവനന്ദ അമ്മയുടെ അരികിൽ വരികയും ചെയ്തിരുന്നു. അൽപസമയത്തിന് ശേഷം അമ്മ വന്നു നോക്കുമ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസും സോഷ്യൽ മീഡിയയും ഒരുപോലെ അണിനിരന്ന കാഴ്ചയാണ് കണ്ടത്.

തുടർന്ന് ഇന്ന് രാവിലെ വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. മുങ്ങിമരണം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ മാത്രമാണ് ശരീരത്തിലുള്ളതെന്നാണ് വിവരം. ശ്വാസകോശത്തിലും മറ്റും വെള്ളത്തിന്റെയും ചെളിയുടെയും സാന്നിധ്യമുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും ശരീരത്തിൽ മുറിവുകളോ ചതവോ ഇല്ലെന്നും പറയുന്നു.

Story Highlights- Child Missing, Devananda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top