കണ്ണു ചിമ്മിക്കോളൂ… ഈ ഗുണങ്ങൾ ലഭിക്കും

ഒരിക്കൽ ഹെലൻ കെല്ലർ പറഞ്ഞു ഇന്ദ്രീയങ്ങളിൽ വച്ച് ഏറ്റവും മനോഹരമായത് കണ്ണുകളാണെന്ന്. ഇരുട്ടിൽ വെളിച്ചം കണ്ടെത്തിയ ധീരയായ സ്ത്രീയുടെ വാക്കുകളാണിത്. ജീവിതത്തിന്റെയും പ്രതികൃതിയുടെയും ഋതുഭേദങ്ങൾ അനുഭവ ഭേദ്യമാക്കുന്ന ഇന്ദ്രീയം. അങ്ങനെ കണ്ണിനെപ്പറ്റി എത്ര വർണിച്ചാലും തീരില്ല.
അത്രമേൽ പ്രിയപ്പെട്ടവയെ നാം കണ്ണിലെ കൃഷ്ണമണി പോലെ എന്നു പറയാറുണ്ട്. എന്നാൽ, കണ്ണിനെ ശരിക്കും അങ്ങനെയാണോ സംരക്ഷിക്കുന്നത്.
ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളുടെ ഉപയോഗവും, മാറിയ ജീവിത രീതിയുമൊക്കെ കണ്ണിനെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് നമ്മൾ ചിന്തിക്കാറ് പോലുമില്ല.
പലപ്പോഴും കണ്ണ് ചിമ്മാതെ കമ്പ്യൂട്ടറുകളിലേക്കും, മൊബൈൽ ഫോണിലേക്കും നോക്കി ഇരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഈ കണ്ണു ചിമ്മൽ അത്ര നിസാരകാര്യമല്ല കേട്ടോ…
ഒരു മിനിട്ടിൽ ഏകദേശം 17 തവണ നമ്മൾ കണ്ണ് ചിമ്മാറുണ്ട്. ഒരു ദിവസത്തെ ഏകദേശ കണക്കെടുത്താൻ പതിനായിരം തവണയും.
ഒരു കാരണവുമില്ലാതെ ആണോ കണ്ണ് ചിമ്മുന്നത്… എങ്കിൽ അല്ല… കണ്ണ് ചിമ്മുന്നതിലൂടെ പല ഗുണങ്ങളും ലഭിക്കും. കണ്ണിന്റെ വിശ്രമ ചേഷ്ടകളിൽ ഒന്നാണ് ഈ കണ്ണു ചിമ്മൽ. മാത്രമല്ല, ഓരോ പ്രാവശ്യം കണ്ണു ചിമ്മുമ്പോഴും കൃഷ്ണ മണി കണ്ണീരിൽ കുതിർന്ന് കൂടുതൽ തെളിയുന്നു. മാത്രമല്ല കണ്ണിൽ പൊടിപടലങ്ങളും മറ്റും വീഴുമ്പോൾ അവയെ തുടച്ചു നീക്കാനുള്ള കണ്ണിന്റെ സൂത്രപണി കൂടിയാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here