സംഘപരിവാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പോസ്റ്റർ; എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്

സംഘപരിവാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പോസ്റ്റർ ഒട്ടിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ്. പാലക്കാട് മലമ്പുഴ ഐടിഐയിലെ എസ്എഫ്‌ഐ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് ജിതിൻ, സെക്രട്ടറി സുജിത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഐപിസി 153 പ്രകാരം മലമ്പുഴ പൊലീസാണ് കേസെടുത്തത്.

വിവാദമായ പോസ്റ്ററിൽ പറയുന്നത് ഇങ്ങനെ, ‘ഈ ഇന്ത്യ എന്റെ രാജ്യമല്ല. ഈ നാറികളൊന്നും എന്റെ സഹോദരി, സഹോദരന്മാരല്ല. ഇങ്ങനെയുള്ള രാജ്യത്തെ ഞാൻ സ്‌നേഹിക്കുകയോ ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അഭിമാനം കൊള്ളുകയോ ചെയ്യില്ല. ഇവിടെ ഇങ്ങനെ ഒരവസ്ഥയിൽ ഈ ഭീകരവാദികൾക്കൊപ്പം ജീവിക്കേണ്ടി വരുന്നതിൽ ഞാൻ ലജ്ജിക്കുന്നു’. എസ്എഫ്‌ഐ ഐഐടി യൂണിറ്റ് എന്ന് പോസ്റ്ററിന് താഴെ എഴുതുകയും ചെയ്തിരുന്നു.

read also: ‘ഇവിടെ വാടാ പാകിസ്താനി, നിനക്ക് ഞങ്ങൾ പൗരത്വം തരാം’; ബിഎസ്എഫ് ജവാന്റെ വീടിനു തീയിട്ട് ഡൽഹി കലാപകാരികൾ

കലാലയത്തിനകത്തെ എസ്എഫ്‌ഐയുടെ കൊടിമരത്തിന് താഴെയായിരുന്നു പോസ്റ്റർ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ പ്രിൻസിപ്പൽ ഇടപെട്ട് പോസ്റ്റർ നീക്കം ചെയ്തിരുന്നു. ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ സിപിഐഎമ്മിനകത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ദിനനാഥ് അടക്കം പൊലീസിനെതിരെ രംഗത്തെത്തി.

Story highlights- SFI, palakkad, malampuzha ITI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top