ഏഴിമലയിലെ നാവിക അക്കാദമിയുടെ മുകളിൽ ഡ്രോൺ; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അതീവ സുരക്ഷാ മേഖലയായ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയുടെ മുകളിൽ ഡ്രോൺ. നാവിക അക്കാദമിയുടെ പരാതിയിൽ ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി.

ഫെബ്രുവരി 27ന് രാത്രി പത്ത് മണിയോടെയാണ് ഏഴിമല നാവിക അക്കാദമിയുടെ മുകളിലൂടെ ഡ്രോൺ പറന്നത്. എട്ടിക്കുളം ഗേറ്റിൻ്റെ ഭാഗത്ത് നിന്നാണ് നാവിക അക്കാദമിയുടെ നിയന്ത്രണത്തിലുള്ള കടൽ തീരത്തും മറ്റും ഡ്രോൺ എത്തിയത്. ഒരു ഡ്രോൺ മാത്രമാണ് ശ്രദ്ധയിൽ പെട്ടത്. ഇതോടെ നാവിക അക്കാദമി ലഫ്റ്റനന്റ് കമാണ്ടൻ്റ് പ്രഞ്ചാൽ ബോറ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമിയുടെ പരിസരത്ത് ഡ്രോൺ പറത്തിയത് ഗൗരവമായാണ് പൊലീസ് കാണുന്നത്. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ സേന നാവിക അക്കാദമിയിലെത്തി പരിശോധന നടത്തി. പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ഹെലികാം കൈവശമുള്ളവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്.

Story Highlights: Drone above ezhimala naval academy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top