കാർത്തിയുടെ സൂപ്പർഹിറ്റ് ചിത്രം ‘കൈതി’ ബോളിവുഡിലേക്ക്

പ്രേക്ഷകരുടേതെന്ന പോലെ നിരൂപക പ്രശംസയും പിടിച്ചുപറ്റിയ കാർത്തിയുടെ ചിത്രമാണ് കൈതി. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. താരത്തിന്റെ കരിയറിലെ തന്നെ വമ്പൻ വിജയമായി മാറിയ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് പുതിയ വിവരം. റിപ്പോർട്ടുകളനുസരിച്ച് തമിഴിൽ കാർത്തി അവതരിപ്പിച്ച നായക കഥാപാത്രത്തെ ഹിന്ദിയിൽ പുനരാവിഷ്‌കരിക്കുന്നത് അജയ് ദേവ്ഗണാണ്.

Read Also: സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കാമെന്ന് പ്രയാഗാ മാര്‍ട്ടിന്‍

നേരത്തെ തന്നെ ചിത്രം റീമേക്ക് ചെയ്യുന്നത് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ആര് നായകനെ അവതരിപ്പിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോഴ് അജയ് തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തിയതിയും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഞാനാണ് ചെയ്യുന്നത്. 2020 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും’ എന്നാണ് ട്വീറ്റ്. അമിത് ശർമ സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ് ഡ്രാമ ‘മൈദാൻ’, അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന ‘ഭുജ്; ദി പ്രൈഡ് ഓഫ് ഇന്ത്യ’ എന്നീ ചിത്രങ്ങളാണ് അജയ്‌ന്റെതായി പുറത്ത് വരാനുണ്ട്.

2019ൽ ഇറങ്ങിയ സിനിമയിൽ മലയാളി താരം നരേനും പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജയിൽ മോചിതനായ കഥാനായകൻ മകളെ കാണാൻ പോകുന്നതും അതിനിടയിൽ നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

 

karthi, kaithi tamil movie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top