പാല്‍ വില വര്‍ധിപ്പിക്കേണ്ടതില്ലെന്ന് മില്‍മ ബോര്‍ഡ് യോഗത്തില്‍ തീരുമാനം

മില്‍മ പാല്‍ വില വര്‍ധിപ്പിക്കേണ്ടതില്ലെന്ന് മില്‍മ ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ ലിറ്ററിന് മൂന്ന് രൂപ വേനല്‍ കാല ഇന്‍സന്റീവായി ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. സംസ്ഥാനത്ത് പ്രതിദിനം മൂന്നര ലക്ഷം ലിറ്റര്‍ പാല്‍ കുറവാണുള്ളത്. ഈ ക്ഷാമം പരിഹരിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ എത്തിക്കാനും മില്‍മ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
വേനല്‍കാല ചൂടും കാലിത്തീറ്റ വില വര്‍ധനവും കാരണം പ്രതിസന്ധിയിലായക്ഷീര കര്‍ഷകരെ കരകയറ്റാന്‍ ലിറ്ററിന് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മയുടെ വിവിധ മേഖല യൂണിയനുകള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വില വര്‍ധിപ്പിക്കാതെ തന്നെപ്രതിസന്ധി മറികടക്കാന്‍ മറ്റ് വഴികളുണ്ടോയെന്ന് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു.പാല്‍വില വര്‍ധനവ് മാത്രം കൊണ്ട് പ്രതിസന്ധി മാറില്ലെന്ന് യോഗം വിലയിരുത്തി.
ആറ് മാസം മുന്‍പാണ് മില്‍മ, പാല്‍ ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ വില വര്‍ധിപ്പിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ വഴങ്ങുമായിരുന്നില്ല. തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നത് പോലെ ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സന്റീവ് നല്‍കാന്‍ മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
Story Highlights- Milma Board , milk price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here