Advertisement

നെക്സ്റ്റ് ജനറേഷൻ മുംബൈ കപ്പ്; മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തിയത് മലയാളിപ്പയ്യൻ റാഷിദ്

February 29, 2020
Google News 2 minutes Read

പ്രീമിയർ ലീഗ്–ഐഎസ്എൽ നെക്സ്റ്റ് ജനറേഷൻ മുംബൈ കപ്പ് 2020 ടൂർണമെന്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ്സ് ടീമിന് അട്ടിമറി ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടൂർണമെൻ്റിലെ അവസാന മത്സരത്തിൽ ഇന്ത്യൻ കുട്ടികൾ യൂറോപ്യൻ വമ്പന്മാരെ തറപറ്റിച്ചത്. യുണൈറ്റഡിൻ്റെ അണ്ടർ-14 ടീമും റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ്സിൻ്റെ അണ്ടർ-15 ടീമും തമ്മിലായിരുന്നു മത്സരം. മലയാളി താരം സികെ റാഷിദാണ് റിലയൻസ് ഫൗണ്ടേഷനു വേണ്ടി ഗോൾ നേടിയത്.

മലപ്പുറം മമ്പാട് സ്വദേശിയാണ് സി.കെ. റാഷിദ്. 10 വയസ്സ് മാത്രമുള്ളപ്പോൾ, ഒരു അഖിലേന്ത്യാ ടൂർണമെന്റിനിടെ നിലംതൊടാതെ 3332 തവണ പന്തു തട്ടിയ റാഷിദ് അന്നേ വാർത്തകളിൽ ഇടം നേടിയിരുന്നു. 5 വർഷം മുൻപാണ് റാഷിദ് റിലയൻസ് സ്കൂളിൽ എത്തിയത്. കേരളത്തിൽ, 2000 കുട്ടികൾ പങ്കെടുത്ത ട്രയൽസിൽ നിന്ന് റാഷിദ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇപ്പോൾ പത്താം ക്ലാസ് പാസായ റാഷിദ് ഭാവി താരമാണ്.

ടൂർണമെൻ്റിൽ, കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ചെൽസി അണ്ടർ-14 ടീമാണ് ജേതാക്കളായത്. 9 പോയിൻ്റുകൾ വീതമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ-14, റിലയൻസ് യംഗ് ചാംപ്സ് അണ്ടർ-15, എഫ്സി ഗോവ അണ്ടർ-15 എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലാണ്.

പ്രീമിയർ ലീഗുമായി ചേർന്ന് ഐഎസ്എൽ നടത്തുന്ന രണ്ടാമത്തെ യൂത്ത് ഗെയിംസാണ് നെക്സ്റ്റ് ജനറേഷൻ മുംബൈ കപ്പ്. മുംബൈയിൽ ഈ മാസം 24 മുതലാണ് മത്സരങ്ങൾ ആരംഭിച്ചത്. പ്രീമിയർ ലീഗും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും 11 വർഷമായി യോജിച്ച് പ്രവർത്തിക്കുകയാണ്. ഇന്ത്യയിലെ ഗ്രാസ് റൂട്ട് ഫുട്ബോൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്.

Story Highlights: Kerala player scored goal against manchester united

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here