തമിഴ്‌നാട്ടിലെ ഗോഡൗണിൽ വൻ അഗ്നിബാധ

തമിഴ്‌നാട്ടിൽ വൻ അഗ്നിബാധ. ചെന്നൈയ്ക്ക് സമീപം മാതവരത്തെ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ചികിത്സാ ആവശ്യത്തിനായുള്ള രാസവസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിച്ചത്. 26 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാകുമെന്നും മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തമിഴ്‌നാട് ഫയർ ആൻഡ് റെസ്‌ക്യൂ അഡീഷണൽ ഡയറക്ടർ ശൈലേന്ദ്ര ബാബു പ്രതികരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. അഞ്ഞൂറോളം അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Story Highlights- Fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top