അങ്കമാലി – ശബരി റെയില്‍വേ പദ്ധതിയോട് അധികൃതരുടെ അവഗണന

അങ്കമാലി – ശബരി റെയില്‍വേ പദ്ധതിയോട് അധികൃതരുടെ അവഗണന. 22 വര്‍ഷം മുന്‍പ് ഭൂമി അളന്ന് കല്ലിട്ട് പോയ സ്ഥലം ഏറ്റെടുക്കുകയോ പദ്ധതി ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല. പദ്ധതി അനന്തമായി നീളുന്നതില്‍ പ്രദേശത്തുള്ളവരും ആശങ്കയിലാണ്.

കോതമംഗലം, മുവാറ്റുപുഴ, പെരുമ്പൂര്‍ പ്രദേശത്താണ് പദ്ധതിക്ക് വേണ്ടി സ്ഥലം അളന്ന് തിരിച്ച് കല്ല് സ്ഥാപിച്ചിട്ടുള്ളത്. 580 കോടി രൂപ ചെലവ് പ്രതീക്ഷിച്ച് 22 വര്‍ഷം മുന്‍പ് തുടങ്ങിയ ഈ പദ്ധതി ഇപ്പോള്‍ പൂര്‍ത്തികരിക്കണമെങ്കില്‍ 2815 കോടി രൂപ വേണ്ടി വരും. പദ്ധതിയുടെ തുടക്കത്തില്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് അറിയിച്ചെങ്കിലും സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു. മുഴുവന്‍ ഫണ്ടും കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പദ്ധതി അനന്തമായി നീളുകയായിരുന്നു.

പദ്ധതിയുടെ നടത്തിപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിച്ച് പ്രദേശവാസികളുടെ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് അങ്കമാലി – ശബരി റെയില്‍വേ സമരസമതിയുടെ ആവശ്യം.

ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിഷയം ധരിപ്പിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കാലടി പ്രദേശത്ത് റെയില്‍വേ സ്റ്റേഷന്‍ പണിയുക എന്നത് മാത്രമാണ് ഇതു വരെ ചെയ്തിട്ടുള്ളത്. പദ്ധതി നടപ്പാകാത്തത് പ്രദേശത്തുകാരെയും ദുരിതത്തിലാഴ്ത്തുകയാണ്. വീടും സ്ഥലവും വില്‍ക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ സാധിക്കാത്ത അവസ്ഥയിലാണ് മിക്ക കുടുംബങ്ങളും.

Story Highlights: angamaly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top