സംസ്ഥാനത്ത് കൊറോണ മരണമുണ്ടായി എന്നത് നുണപ്രചാരണം: മന്ത്രി

സംസ്ഥാനത്ത് കൊറോണ മരണമുണ്ടായി എന്നത് നുണപ്രചാരണമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കളമശേരി മെഡിക്കല്‍ കോളജില്‍ മരിച്ച പയ്യന്നൂര്‍ സ്വദേശിയുടെ ഇതുവരെ വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണ്. രണ്ടാമത്തെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോ നാളെയോ ലഭിക്കും.

മൃതദേഹം സംസ്‌കരിക്കുന്നത് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച ശേഷമാണെന്നും മന്ത്രി പറഞ്ഞു. ചങ്ങനാശേരി അഗതിമന്ദിരത്തിലെ മൂന്നുപേരുടെ മരണത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊറോണ സംശയിച്ചതിനെ തുടര്‍ന്ന് കളമശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന രോഗിയാണ് മരിച്ചത്. മരണ കാരണം വൈറല്‍ ന്യുമോണിയയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. മലേഷ്യയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെ പനിയെ തുടര്‍ന്നാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top