പരീക്ഷാപേടി മാറ്റാം; ഈസി എക്‌സാം ആരംഭിച്ചു

ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്വന്റിഫോറും ഫ്‌ളവേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഈസി എക്‌സാമിന്റെ ഉദ്ഘാടനം അമ്പലപ്പുഴ പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്നു.

ട്വന്റിഫോര്‍ അസോസിയേറ്റ് എഡിറ്റര്‍ ഡോ. അരുണ്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പറവൂര്‍ ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ബൈജു ബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജേഷ് കുമാര്‍, ജോബ് ജോസഫ്, മധുപുന്നപ്ര എന്നിവര്‍ സംസാരിച്ചു.

ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

തെരഞ്ഞെടുത്ത 36 സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദഗ്ധര്‍ ക്ലാസ് എടുക്കും. പരീക്ഷാപേടി മാറ്റാനും കാര്യക്ഷമമായി പരീക്ഷ എഴുതാനും കുട്ടികളെ പര്യാപ്തരാക്കുകയാണ് ലക്ഷ്യം. ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 8111991602.

Story Highlights: Flowers, Easy Exam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top